KCEC- AlTUCയുടെ നേതൃത്വത്തിൻ സഹകരണ സംഘം ജീവനക്കാർ ശക്തമായ പ്രക്ഷോഭത്തിലേക്ക്
1 min readവിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് കൗൺസിൻ – KCEC- Al TUC ടെ നേതൃത്വത്തിൻ സഹകരണ സംഘം ജീവനക്കാർ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പ്രസ്ക്ലബിൽ അറിയിച്ചു.
സപ്തംബർ 14, 15, 16 തിയ്യതികളിൽ 72 മണിക്കൂർ സെക്രട്ടറിയേറ്റിന് മുന്നിൽ സത്യഗ്രഹം സംഘടിപ്പിക്കും.സമരത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ആഗസ്ത് 9,10,11 തിയതികളിൽ മഞ്ചേശ്വരം മുതൽ കോഴിക്കോട് വരെ മേഖല ജാഥ സംഘടിപ്പിക്കും. 10-ാം തീയതി ജാഥയ്ക്ക് പയ്യന്നൂരിൽ വൈകീട്ട് മുന്നിന് സ്വീകരണം നൽകും. വൈകിട്ട് അഞ്ചിന് കണ്ണൂർ പഴയ ബസ്റ്റാന്റിൽ സമാപിക്കും. 11-ാം തിയതി കൂത്തുപറമ്പ്, തലശ്ശേരിയിലും പര്യടനം നടത്തി ജാഥ കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും.
സഹകരണ സംഘം ജീവനക്കാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക,ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കുക – കയർ/കൈത്തറി സംഘങ്ങളെ സംരക്ഷിക്കുക,ക്ഷീര സംഘങ്ങളിൽ 80-ാം വകുപ്പ് പൂർണ്ണമായും നടപ്പിലാക്കുക,കലക്ഷൻ ഏജന്റുമാരെ സ്ഥിരപ്പെടുത്തുക ഇൻസന്റീവ് മുൻകാല പ്രാബല്വത്തോടെ വെട്ടിക്കുറച്ച നടപടി പിൻവലിക്കുകഎന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.വാർത്താ സമ്മേളനത്തിൻ എം അനിൽകുമാർ, എം വിനോദൻ , പി ജിദേഷ് പങ്കെടുത്തു.