അംഗന്‍വാടി കെട്ടിടം ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു
1 min readകണ്ണൂര്‍ കോര്‍പ്പറേഷന്‍ 31-ആറ്റടപ്പ ഡിവിഷന്‍ 104-ാം നമ്പര്‍ അംഗന്‍വാടി കെട്ടിടം ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആറ്റടപ്പ അംന്‍വാടിക്ക് സ്വന്തമായി കെട്ടിടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. കെട്ടിടത്തിന്‍റെ ശിലാസ്ഥാപന കര്‍മ്മം ആറ്റടപ്പയില്‍ ബഹു.കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷയായി.
നിലവില്‍ അംഗന്‍വാടി വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. അംഗന്‍വാടിക്ക് സ്വന്തമായി ഒരു കെട്ടിടം വേണമെന്നത് നാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു. പക്ഷെ സ്ഥലം ലഭ്യമല്ലാത്തത് സ്വന്തം കെട്ടിടം എന്ന ആഗ്രഹം നീണ്ടുപോകാന്‍ കാരണമായി. ഈ സാഹചര്യത്തിലാണ് പ്രദേശവാസിയും അധ്യാപകനുമായ അങ്കുരാജന്‍ മാസ്റ്റര്‍ തന്‍റെ ഉടമസ്ഥതയിലുള്ള 6 സെന്‍റോളം വരുന്ന സ്ഥലം അംഗന്‍വാടി കെട്ടിടം നിര്‍മ്മിക്കുന്നതിന് സൗജന്യമായി നല്‍കാന്‍ തയ്യാറായത്.
പ്രസ്തുത സ്ഥലത്ത് അംഗന്‍വാടി നിര്‍മ്മിക്കുന്നതിന് കോര്‍പ്പറേഷന്‍ വാര്‍ഷിക പദ്ധതിയില്‍ ഉറ്റപ്പെടുത്തി 25 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. ചടങ്ങില്‍ വെച്ച് അങ്കുരാജന്‍ മാസ്റ്ററെ മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ആദരിച്ചു. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി രാജേഷ്, കൗണ്‍സിലര്‍മാരായ വി.ബാലകൃഷ്ണന്‍, എന്‍.ഉഷ, കെ പ്രദീപന്‍, ICDS സൂപ്പര്‍വൈസര്‍ സുനിത പി എസ്, സി ഡി പി ഒ നന്ദിനി തുടങ്ങിയവര്‍ പങ്കെടുത്തു.