ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ് 5.0 യജ്ഞം പരിപാടി
1 min readഅഞ്ച് വയസ്സ് വരെയുള്ള കുട്ടികളെ പൂർണ്ണ വാക്സിനേഷനിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ് 5.0 യജ്ഞം പരിപാടിയുടെ
ജില്ലാതല ഉദ്ഘാടനം ആഗസ്ത് 7 ന് ജില്ലാ ആശുപത്രിയിൽ രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിർവ്വഹിക്കുമെന്ന് DMO ഡോ.എം.പി ജീജ പ്രസ് ക്ലബിൽ അറിയിച്ചു.
മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. റൗണ്ട്-1 ആഗസ്ത് 7 ത മുതൽ 12 വരെയും, റൗണ്ട് 2 സപ്തംബർ 11മുതൽ 16- വരെയും മൂന്നാം റൗണ്ട് ഒക്ടോബർ 9 മുതൽ 14 വരെയാണ് നടക്കുക.
ഇതിന്റെ കൂടെ തന്നെ ഗർഭിണികളുടെ വാക്സിനേഷൻ പൂർണ്ണതയിലേക്ക് എത്തിക്കുക എന്നതും യജ്ഞത്തിന്റെ ലക്ഷ്യമാണ്.ആശ വർക്കർമാർ ജെ.പി.എച്ച്.എൻ/ജെ.എച്ച്.ഐ എന്നിവർ സബ് സെന്റർ തലം കേന്ദ്രീകരിച്ച് മൈക്രോപ്ലാനുകൾ ഉണ്ടാക്കുകയും മെഡിക്കൽ ഓഫീസർ നേതൃത്വത്തിൽ സെഷൻ പ്ലാൻ ചെയ്യുകയും ചെയ്യുന്നു.
നിലവിൽ കുത്തിവെപ്പ് എടുക്കാൻ വിട്ടുപോയതോ തീരെ കുത്തിവെപ്പ് എടുക്കാത്തതോ ആയ കുട്ടികൾക്ക് വീണ്ടും ഒരു അവസരം ഇതുവഴി ലഭിക്കും.ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.എം.പി ജീജ, ഡോ. അശ്വിൻ ജി, ഡോ. അനിൽകുമാർ പി.കെ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.