അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണ മിശ്രിതവുമായി ഉദുമ സ്വദേശിയെ കണ്ണൂർ എയർപോർട്ട് പോലീസ് പിടികൂടി

ഷാർജയിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ മിശ്രിതം കണ്ണൂർ എയർപോർട്ട് പോലീസ് പിടികൂടിയത്. അബ്ദുൾ റഹ്‌മാൻ എന്നയാളെയാണ് പിടികൂടിയത്. എയർപോർട്ടിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് പരിശോധിക്കു കയായിരുന്നു.
പരിശോധനയിൽ ഇയാൾ ഷൂസിനൊപ്പം ധരിച്ച സോക്സുകളുടെ അടിയിയിൽ ഒളിപ്പിച്ച് വെച്ച നിലയിലായിലാണ് സ്വർണ മിശ്രിതം കണ്ടെത്തിയത് .പിടിച്ചെടുത്ത സ്വർണ മിശ്രിതം വേർതിരിച്ച് തൂക്കിനോക്കിയതിൽ 1130.8 ഗ്രാം സ്വർണം ലഭിച്ചു. ഇതിന് വിപണിയിൽ ഏകദേശം 67,82,000 രൂപ മൂല്യമുണ്ട് .തുടർന്ന് ഇയാളെ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു . കണ്ണൂർ സിറ്റി പോലീസ് മേധാവി ശ്രീ. അജിത് കുമാർ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം എയർപോർ പോലീസ് ആണ് സ്വർണം പിടികൂടിയത്.