ഇരിവേരി ഈസ്റ്റ് എൽ.പി.സ്കൂൾ പ്രഥമാധ്യാപിക സമൂദി ടീച്ചർ മരിക്കാനിടയായ കാരണം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ കണ്ണൂർ നോർത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ച് നടത്തി

കണ്ണൂർ: ഇരിവേരി ഈസ്റ്റ് എൽ.പി.സ്കൂൾ പ്രഥമാധ്യാപിക സമൂദി ടീച്ചർ മരിക്കാനിടയായ കാരണം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ.പി.എസ്.ടി.എ ) കണ്ണൂർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂർ നോർത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ച് നടത്തി. ഡി സി സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ദിവസം നടത്തിയ സ്കൂൾ മോണിറ്ററിംഗ് സമയത്ത് പ്രഥമാധ്യാപികയെ ആക്ഷേപിച്ചതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണോ മരണത്തിന് കാരണമായതെന്ന കാര്യം പരിശോധിക്കണമെന്നും കുറ്റക്കാർക്കതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ജില്ല പ്രസിഡണ്ട് യു.കെ.ബാലചന്ദ്രൻ അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെരമേശൻ , വി മണികണ്ഠൻ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങമായ എം കെ അരുണ, പി വി പ്രകാശൻ, ദിനേശൻ പാച്ചോൾ, എം വി സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഇ കെ ജയപ്രസാദ് സ്വാഗതവും ട്രഷറർ സി വി എ ജലീൽ നന്ദിയും പറഞ്ഞു.