ലക്ഷകണക്കിന് രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാർ കെ കെ യും പാർട്ടിയും തളിപ്പറമ്പ് ബാവുപറമ്പ് ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗ് ഡ്യൂട്ടിക്കിടെ യു പി സ്വദേശി രാജ്കുമാർ എന്നയാളെ 4000പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടികൂടി.
മാർകെറ്റിൽ ലക്ഷകണക്കിന് രൂപ വില വരും.പാർട്ടിയിൽ പ്രിവൻറ്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടം. സി ഇ ഒ മാരായ ശ്രീകാന്ത് ടി വി, വിനീത് പി ആർ എന്നിവർ പങ്കെടുത്തു.