സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോർഡും പയ്യന്നൂർ ഖാദി കേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച “ഓണം ഖാദി മേള 2023 ” തുടങ്ങി
1 min readശനിയാഴ്ച്ച രാവിലെ 10 ഓടെ ജില്ലാ ഖാദി ഗ്രാമ സൗഭാഗ്യയിൽ ജില്ലാ തല ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ – പി എം ഇ ജി പി പവലിയനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദ്യവിൽപനയും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ സമ്മാന കൂപ്പൺ വിതരണവും ഉദ്ഘാടനം ചെയ്തു.
മുന്നോക്ക സമുദായ കോർപറേഷൻ ഡയ രക്ടർ കെ.സി.സോമൻ നമ്പ്യാർ ആദ്യവില് പന ഏറ്റു വാങ്ങി.
ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിച്ചു.
ആഗസ്റ്റ് 28 വരെയുള്ള മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റും ലഭിക്കും.കോർപറേഷൻ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സുരേഷ്‌ബാബു എളയാവൂർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ.പത്മനാഭൻ’ ഖാദി ബോർഡ് ഡയരക്ടർ കെ.വി.ഗിരീഷ് കുമാർ സംസാരിച്ചിച്ചു.