മിത്ത് വിവാദത്തിൽ ആരും ഒന്നും തിരുത്തിയിട്ടില്ലന്നും സംഘ്പരിവാർ മത-സാമുദായിക ധ്രൂവീകരണത്തിന് ബോധപൂർവം ശ്രമിക്കുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
1 min readമിത്ത് വിവാദത്തിൽ ആരും ഒന്നും തിരുത്തിയിട്ടില്ലന്നും സംഘ്പരിവാർ മത-സാമുദായിക ധ്രൂവീകരണത്തിന് ബോധപൂർവം ശ്രമിക്കുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് .എൻ.ജി.ഒ ക്വാർട്ടേഴ്സ് പരിസരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു റിയാസ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതൊരു നല്ല അവസരമാക്കി മാറ്റാൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ തന്നെ ആഹ്വാനം ചെയ്ത ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്.സ്പീക്കർ എ.എൻ ഷംസീറും പാർട്ടി സെക്രട്ടറിയും പറഞ്ഞത് കൃത്യമാണ്. സ്പീക്കർ ഒരു മതവിശ്വാസിയെയും ഒന്നും പറഞ്ഞിട്ടില്ല. ഒരു മതവിശ്വാസിയും വർഗീയ വാദിയല്ല. ഒരു വർഗീയ വാദിയും മത വിശ്വാസിയുമല്ല.
നാട്ടിൽ കുഴപ്പം സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്.സ്പീക്കർ ഇന്നോ ഇന്നലെയോ സാമൂഹിക പ്രവർത്തനം നടത്തിയ ആളല്ല. സ്പീക്കറുട പേര് നാഥുറാം ഗോഡ്സെ എന്നായിരുന്നെങ്കിൽ കെ സുരേന്ദ്രൻ കെട്ടിപ്പിടിച്ചേനെയെന്നും മന്ത്രി പറഞ്ഞു
ദീർഘകാലം മന്ത്രിയായിരുന്ന എ.കെ ബാലൻ പറഞ്ഞ അഭിപ്രായത്തിനെ തിരുള്ള പ്രതികരണം വളരെ പരിഹാസം നിറഞ്ഞതായിരുന്നില്ലേ. പഴയ ജന്മിത്വ കാലഘട്ടത്തിലേക്ക് കൊണ്ടു പോവുന്ന സമീപനമായിരുന്നില്ലേ അതെന്നും മന്ത്രി പറഞ്ഞു