അക്ഷയ കേന്ദ്രങ്ങളിൽ ‘ഓപ്പറേഷൻ ഇ-സേവ് എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന
1 min readഅക്ഷയ കേന്ദ്രങ്ങളിൽ ‘ഓപ്പറേഷൻ ഇ-സേവ് എന്ന പേരിൽ വിജിലൻസ് ഇന്നലെ നടത്തിയ മിന്നൽ പരിശോധന അപഹാസ്യമാണെന്ന് അക്ഷയ ജീവനക്കാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് ഐ .ടി എംപ്ലോയീസ് -AITE – ജില്ലാ ഭാരവാഹികൾ പ്രസ്ക്ലബ്ബിൽ പറഞ്ഞു.
നിലവിലെ സർവീസ് ചാർജ് 2018ലുള്ളതാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലമായി സർക്കാറിനോടും ഐടി മിഷനോടും നിരക്ക് പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ല.
ജീവനക്കാരുടെ ശമ്പളം, ഓഫീസ് ചെലവ്, വൈദ്യുതി, ഇൻറർനെറ്റ്, തുടങ്ങിയ മേഖലയാകെ ദിവസം തോറും വർദ്ധന വന്നിട്ടും സേവന നിരക്കിൽ ഒരു മാറ്റവും അക്ഷയ കേന്ദ്രത്തിൽ വന്നിട്ടില്ല.
ഹോം മാസ്റ്ററിങ്ങിനു അക്ഷയ കേന്ദ്രങ്ങൾക്ക് നൽകിയിരുന്ന
130 രൂപ ഇത്തവണ അത് 50 രൂപയായി വെട്ടിക്കുറച്ചു.
അക്ഷയ കേന്ദ്രത്തിന് ചുറ്റും വർധിച്ചു വന്ന സമാന്തര ഓൺലൈൻ സേവന കേന്ദ്രങ്ങളിൽവ്യാജ സർട്ടിഫിക്കറ്റുകളും മറ്റ് ക്രമക്കേടുകളും നടക്കുന്നു എന്ന റിപ്പോർട്ട ഉണ്ട്. അത്തരം കേന്ദ്രങ്ങൾ പരിശോധിക്കാനും നടപടിയെടുക്കാനും നിൽക്കാനെ അക്ഷയയിൽ പരിശോധന നടത്തിയത് വിരോധാഭാസമാണ്.
20 വർഷക്കാലമായി ജനങ്ങൾ ആശ്രയിക്കുന്ന സേവന കേന്ദ്രമായ അക്ഷയയുടെ വിശ്വാസ്യത തകർക്കുന്ന. വിജിലൻസ് പരിശോധന പ്രതിഷേധർഹമാണെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ വി.സന്തോഷ്, നിഖിൽ.കെ, ദീപക്.കെ.കെ, ജയദേവൻ, ആർ.സി. സതീശൻ മുതുവടത്തി എന്നിവർ പങ്കെടുത്തു.