സർക്കാർ ജീവനക്കാരുടെ താമസ സൗകര്യങ്ങൾ ഫ്ലാറ്റ് സമുച്ചയ രീതിയിലേക്ക് മാറ്റാനുള്ള ആലോചനയിലാണ് സർക്കാരെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്
1 min readസർക്കാർ ജീവനക്കാരുടെ താമസ സൗകര്യങ്ങൾ ഫ്ലാറ്റ് സമുച്ചയ രീതിയിലേക്ക് മാറ്റാനുള്ള ആലോചനയിലാണ് സർക്കാരെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂർ എൻ ജി ഒ ക്വാട്ടേഴ്സ് കോമ്പൗണ്ടിൽ പുതുതായി നിർമ്മിച്ച ടൈപ്പ് II ക്വാട്ടേഴ്സ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിംഗിൾ ക്വാട്ടേഴ്സിൽ നിന്നും അപ്പാർട്ട്മെമെൻ്റ് രീതിയിലേക്ക് എൻജിഒ ക്വാട്ടേഴ്സുകൾ മാറി. ഇനി ഫ്ലാറ്റ് സമുച്ചയങ്ങളാണ് സൗകര്യപ്രദം.സർക്കാർ ജീവനക്കാരുടെ താമസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം.
പിണറായി പഞ്ചായത്തിൽ ഒരു പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് പുതുതായി തുടങ്ങും.ഇതിന് അഞ്ച് കോടി 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. മട്ടന്നൂർ റസ്റ്റ്ഹൗസിൻ്റെ നവീകരണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ അഡ്വ.ടി ഒ മോഹനൻ വിശിഷ്ടാതിഥിയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കോർപ്പറേഷൻ കൗൺസിലർ എം പി രാജേഷ്, പൊതുമരാമത്ത് കെട്ടിടവിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ ഇ ജി വിശ്വ പ്രകാശ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യിൽ, എൻ ജി ഒ ക്വാട്ടേഴ്സ്വി ക്ഷേമസമിതി പ്രസിഡണ്ട് ജയദേവൻ വിവിധധ സംഘടനാപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.