അഖില കേരള തെങ്ങ്, കവുങ്ങ് കയറ്റ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി

അഖില കേരള തെങ്ങ്, കവുങ്ങ് കയറ്റ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. നാളികേര കർഷകരെ സംരക്ഷിക്കുക, നാളികേര വിലയിടിവ് തടയുക, കൊപ്രയ്ക്ക് താങ്ങുവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന മാർച്ച് സംസ്ഥാന പ്രസിഡണ്ട് കെ ടി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എൻ. കെ സുരേന്ദ്രൻ അധ്യക്ഷനായി ദിവാകരൻ കുറ്റ്യാട്ടൂർ , എംപി അശോകൻ , ദിവാകരൻ മാലൂർ, കെ പവിത്രൻ തുടങ്ങിയവർ സംസാരിച്ചു