പോക്സോ കേസിൽ 69 കാരന് 23 വർഷം തടവ്
1 min read
പോക്സോ കേസിൽ പ്രതിക്ക് 23 വർഷം തടവിനും 75,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. നീർവേലി കണ്ടംകുന്ന് സ്വദേശി സി. പുരു ഷോത്തമൻ വയസ്സ് 69 നെ യാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കിൽ നാലു മാസം തടവനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണം. 2018 ഓഗസ്റ്റിലാണ് സംഭവം. കൂത്തുപറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന ബി. രാജേന്ദ്രനാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ബീന കാളിയത്ത് ഹാജരായി.