53,000 രൂപ കടന്ന് സ്വർണവില; സർവ്വകാല റെക്കോർഡിൽ
1 min read53,000 രൂപ കടന്ന് സ്വർണവില; സർവ്വകാല റെക്കോർഡിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില സർവകാല റെക്കോർഡിൽ.. പവന് ഇന്ന് 800 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ആദ്യമായി 53,000 ത്തിന് മുകളിലെത്തി വിപണി നിരക്ക്. അന്താരാഷ്ട്ര സ്വർണ്ണവില 2383 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38 ആണ്. 24 കാരറ്റ് സ്വർണ്ണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം രൂപയായി. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,760 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6720 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5620 രൂപയാണ്. വെള്ളി വിലയും ഉയരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.