പുകയില ഉൽപ്പനങ്ങളും പണവും പിടികൂടി
1 min readലോക്സഭാ ഇലക്ഷനോട് അനുബന്ധിച്ച് നടത്തിവരുന്ന വാഹന പരിശോധനക്കിടെ ഓട്ടോ ടാക്സിയിൽ കടത്തുകയായിരുന്ന നാല് ചാക്ക് നിരോധിത പുകയില ഉൽപ്പനങ്ങളും 86000 രൂപയുമായി രണ്ടുപേരെ പിടികൂടി.
വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടാമ്പള്ളി ബാലൻ കിണർ എന്ന സ്ഥലത്ത് ഇലക്ഷനോടനുബന്ധിച്ച് നടത്തുന്ന വാഹന പരിശോധനക്കിടയിൽ വ്യാഴാഴ്ച രാവിലെ 06:45 ഓടെയാണ് പുകയില ഉൽപ്പനങ്ങളും പണവും പിടികൂടിയത്.
പയ്യന്നൂർ കോക്കാനിശ്ശേരി സ്വദേശി പ്രകാശ് ബട്ട് (56) പെരിങ്ങോം പാടിയോട്ട്ചാൽ സ്വദേശി ടിങ്കിൾ എൻ എൻ (42) എന്നിവരാണ് പിടിയിലായത്. നാല് പ്ലാസ്റ്റിക് ചക്കുകളിൽ നിറച്ച നിലയിലായിരുന്നു പുകയില ഉൽപ്പനങ്ങൾ. വളപട്ടണം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സബ് ഇൻസ്‌പെക്ടർ കൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് എത്തുകയും പുകയില ഉൽപന്നങ്ങലും പണവും കസ്റ്റഡിയിൽ എടുക്കുകയും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.