ഏച്ചൂരിൽ സ്വകാര്യ ബസിന് പിന്നിൽ ലോറിയിടിച്ച് അപകടം
1 min readരാവിലെ ഒമ്പതരയോടെ ഏച്ചൂർ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം.
കണ്ണൂരിൽ നിന്ന് ചക്കരക്കൽ വഴി ചാലോടേക്ക് പോകുകയായിരുന്ന കളേഴ്സ് ബസ്സും, അതേ ദിശയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരന്നു.
ബസ്സ് പെട്ടെന്ന് നിർത്തിയതാണ് അപകട കാരണം. അപകടത്തിൽ ലോറി ഡ്രൈവർ വേശാല സ്വദേശി ബാപ്പിയിൽ പുതിയ പുരയിൽ പി. ശൈലേശനെ സാരമായി പരിക്കുകളോടെ AKG ഹോസപിറ്റലിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ശൈലേശനെ ലോറിയിൽ നിന്ന് പുറത്തെടുത്തത്