എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥിൻ്റെ തെരെഞെടുപ്പ് പ്രചരണാർത്ഥം സ്ഥാപിച്ച പോസ്റ്ററും, ഫ്ലക്സും നശിപ്പിച്ചതായി പരാതി
1 min read
കാഞ്ഞിരോട്: ഇന്നലെ രാത്രി കാഞ്ഞിരോടിന് സമീപം പാറോത്തുചാലിൽ വെച്ച് എൻ.ഡി.എ സ്ഥാനാർത്ഥി
സി.രഘുനാഥിൻ്റെ തെരെഞെടുപ്പ് പ്രചരണാർത്ഥം സ്ഥാപിച്ച പോസ്റ്ററും, ഫ്ലക്സും നശിപ്പിച്ചതായി പരാതി.
ജനാധിപത്യ രാജ്യത്തെ പ്രചരണം നടത്തുവാനും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ബോർഡുകൾ നശിപ്പിച്ചതിന് പിന്നിൽ ഒരു സഘം സിപിഎം പ്രവർത്തകരാണെന്നും സമാധാനം നിലനിൽക്കുന്ന പ്രദേശത്തെ കലാപകലുഷിതമാക്കാനാണ് തീരുമാനമെങ്കിൽ എന്ത് വില കൊടുത്തും അതിനെ നേരിടുമെന്നും എൻ.ഡി.എ. സ്ഥാനാർഥി സി.രഘുനാഥ് പറഞ്ഞു.
NDA പ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്ന് ചക്കരക്കൽ പോലീസ് സ്ഥലം സന്ദർശിച്ചു.
