നാളെ വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും
▲ചാലോട് സെക്ഷനിൽ എൽ ടി കൺവേർഷൻ വർക് നടത്തുന്നതിനാൽ നാളെ ശനിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ കൂടാളി ട്രാൻസ്ഫോർമറിൽ ലോഡ് കൃഷ്ണ ബേങ്ക് റോഡ് ഭാഗം ലൈനിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
▲മയ്യിൽ സെക്ഷനിൽ എച്ച് ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലിയും മെയിൻ്റനൻസ് ജോലിയും നടത്തുന്നതിനാൽ നാളെ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ പാലത്തുങ്കര, നെല്ലിക്ക പാലം, കണ്ണോത്ത് മുക്ക്, തയ്യിലെ വളപ്പ്, പുളിക്കൽ റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.