ദേശീയപാതയുടെ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച നാടോടി സംഘം പിടിയില്‍
1 min readദേശീയപാതയുടെ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച നാടോടി സംഘം പിടിയില്‍
പരിയാരം: ദേശീയപാത നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച തമിഴ്‌നാട് സേലം സ്വദേശികള്‍ പിടിയില്‍.കമല, പൂങ്കൊടി എന്നീ യുവതികളും ചന്ദ്രഹാസന്‍, പഴനിവേല്‍ എന്നവരുള്‍പ്പെടെ നാലുപേരാണ് പിടിയിലായത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ദേശീയ പാത നിര്‍മ്മാണ സാമഗ്രികളാണ് മോഷ്ടിച്ചത്. ഇവിടെത്തെ താല്‍ക്കാലിക ടെന്റില്‍ നിന്ന് 32 ജോയിന്റ് പൈപ്പുകളും, നാല് എം എസ് പൈപ്പുകളും, മൂന്ന് ബേസ് ജാക്കുകളും, 13 സപ്പോര്‍ട്ട് പ്‌ളേറ്റുകളും,
പത്ത് ക്ലാമ്പുകളും, ഒരു ചാനല്‍ പീസും കുറച്ച് നട്ടും ബോള്‍ട്ടുമടക്കം ഇരുപതിനായിരം രൂപയുടെ ഇരുമ്പു സാധനങ്ങള്‍ പ്രതികള്‍ മോഷ്ടിച്ചതായാണ് ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ സൈറ്റ് സൂപ്പര്‍വൈസര്‍ ബി.എസ് പ്രജ്വാള്‍ പരിയാരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന സംഘത്തില്‍ പെട്ടവരാണ് ഇവര്‍.