കെ റൈസ് അരിയുടെ വിതരണ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

കെ റൈസ് അരിയുടെ വിതരണ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
സംസ്ഥാന സർക്കാർ സപ്ലൈകോ വഴി ശബരി കെ റൈസ് ബ്രാൻഡ് വിപണിയിൽ എത്തിക്കുന്ന അരിയുടെ വിതരണ ഉദ്ഘാടനം പകൽ 12ന് അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ജയ അരിക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപയും ആയിരിക്കും കിലോ ഗ്രാം വില. കാർഡിന് അഞ്ച് കിലോ ഗ്രാം അരി ലഭിക്കും.
തിരുവനന്തപുരത്ത് ജയ, കോട്ടയം, എറണാകുളം മേഖലയില്‍ മട്ട, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിന് എത്തുക.