പൗരത്വ ഭേദഗതി ബില്ലിനെതിരെ സിപിഐഎം കണ്ണപുരം മൊട്ടമ്മൽ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനം നടത്തി.
1 min readപൗരത്വ ഭേദഗതി ബില്ലിനെതിരെ സിപിഐഎം കണ്ണപുരം ഈസ്റ്റ് ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ മൊട്ടമ്മൽ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനംനടത്തി. പുഞ്ചവയലിൽ നടന്ന പ്രതിഷേധ പരിപാടി സി.പി.ഐ.എം. പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി അംഗം ടി.വി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു.
ടി. വി. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. എം.ശ്യാമള ,ടി. കെ. ദിവാകരൻ , എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. വി. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.