പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ ദിനം ആചരിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ ദിനം ആചരിച്ചു. കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് എൻ. കെ. രത്നേഷ് , കെ. അബ്ദുൽ ജബ്ബാർ, കെ കെ സുജേഷ് , രജീഷ് അണിയാരം, ലാൽജിത്, എ ഷമിൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സമാപന പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു .
ജില്ലാ പ്രസിഡന്റ് കെ വി മഹേഷ് അധ്യക്ഷത വഹിച്ചു. എം പി ഷനിജ്, പി നന്ദകുമാർ, കെ. അസിംബു , അഷ്റഫ് മമ്പറം , കെ സത്യൻ, വി ആർ സുധീർകുമാർ എന്നിവർ സംസാരിച്ചു