മാല പൊട്ടിച്ചോടിയ പ്രതി പിടിയിൽ
1 min readമാല പൊട്ടിച്ചോടിയ പ്രതി പിടിയിൽ
ബേഡകം: പട്ടാപ്പകൽ ആയൂർവേദ മരുന്ന് കടയിൽ മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തി കടയിലെ വയോധികയുടെ ഒന്നേകാൽ പവൻ്റെമാല പൊട്ടിച്ചോടിച്ച പ്രതി പിടിയിൽ. ബന്തടുക്ക പൂടക്കയം സ്വദേശി ഹരിപ്രസാദിനെ (59)യാണ് എസ്.ഐ.എൻ.സി സതീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.
ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം പടുപ്പിൽ ആയൂർവേദ മരുന്ന് കട നടത്തി വരുന്ന കുന്നുംപുറത്ത് ഹൗസിൽ തങ്കമ്മ പാർത്ഥൻ്റെ (79) കഴുത്തിലണിഞ്ഞ ഒന്നേകാൽ പവൻ്റെ മാലയാണ് പ്രതികവർന്നത്.പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു .അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.