(KGOF) സംസ്ഥാന വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു
1 min readഅന്താരാഷ്ട്ര വനിതാദിനാഘോഷം കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ (KGOF) സംസ്ഥാന വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.
‘അഗ്രത’ 2024 എന്ന പേരിൽ ജവഹർ ഹാളിൽ സംഘടിപ്പിച്ച പരിപ്പടി GVHSS കോട്ടയം, മലബാർപ്രിൻസിപ്പാൾ ഡോ. എം. ലളിത ഉദ്ഘാടനം ചെയ്തു.
സമകാലിക സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനം എന്ന വിഷയത്തിൽ ഡോ. സുഷമ പ്രഭു സംസാരിച്ചു.
ഈ ആധുനിക കാലഘട്ടത്തിലും വളരെയധികം പ്രതിസന്ധികളെ തരണം ചെയത് വിവേ ചനങ്ങളോടും മനുഷ്യത്വഹീനമായ പ്രവർത്തികളോടും പടപൊരുതി മുമ്പോട്ടുപോകേണ്ട സാഹചര്യം സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നുവെന്ന് സെമിനാർ അഭിപ്രായപ്പെടു. എന്നാൽ അവയെല്ലാം മറികടന്ന് സർവ്വ മേഖലകളിലും സ്ത്രീകൾ വിജയക്കൊടി പാറിക്കുന്നുവെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
KGOF ജില്ലാ വനിതാകമ്മിറ്റി പ്രസിഡന്റ്, ഷീന അധ്യക്ഷത വഹിച്ചു. KGOF ജില്ലാ വനിതാകമ്മിറ്റി സെക്രട്ടറി ഡോ. രഞ്ജിനി എ.ആർ സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ചന്ദ്രബോസ്, ഡോ. സുരേഷ്‌കുമാർ വി.ആർ., ആദർശ് കെ.കെ,രാഗിഷ രാംദാസ്, ബുഷ്റ ടി സംസാരിച്ചു.