കേരള മഹിളാ ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്രാ വനിതാ ദിനാ ചരണം നടത്തി
1 min readകേരള മഹിളാ ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്രാ വനിതാ ദിനാ ചരണം നടത്തി. സിഎംപി ജില്ലാ സിക്രട്ടറി പി.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
മഹിളാ ഫെഡറേഷൻ ജില്ലാ ആക്ടിങ്ങ് പ്രസിസണ്ട് കെ. ഓമന അദ്ധ്യക്ഷത വഹിച്ചു. “സ്ത്രീകളുടെ സാമൂഹിക പദവി ” എന്ന വിഷയത്തിൽ എൻ.പി. സുധർമ്മ ടീച്ചർ പ്രഭാഷണം നടത്തി. കെ.എം എഫ് സംസ്ഥാന സിക്രട്ടറി കാഞ്ചന മാച്ചേരി, ജില്ലാ സിക്രട്ടറി കെ.സുജാത , കെ. ജയശ്രീ , സിഎംപി നേതാക്കളായ സി.എ. അജീർ, വി.കെ. രവീന്ദ്രൻ,സുധീഷ് കടന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.