കണ്ണൂർ കുന്നോത്ത് പറമ്പിലെ യൂത്ത് കോൺഗ്രസ്, കെ എസ് യു നേതാക്കളുടെ വീടിന് മുന്നിൽ റീത്ത് വെച്ച് ഭീഷണി
1 min readകണ്ണൂർ കുന്നോത്ത് പറമ്പിലെ യൂത്ത് കോൺഗ്രസ്, കെ എസ് യു നേതാക്കളുടെ വീടിന് മുന്നിൽ റീത്ത് വെച്ച് ഭീഷണി.
യൂത്ത് കോൺഗ്രസ് നേതാവ് കടുങ്ങാം പൊയിൽലെ പ്രജീഷ്, കെ എസ് യു ബ്ലോക്ക് ജനറൽ സെക്രട്ടറി അർജുൻ കുന്നോത്ത് പറമ്പ് എന്നിവരുടെ വീടിന് മുന്നിലാണ് റീത്ത് വെച്ചത്.
നിൻ്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് റീത്തിൽ എഴുതിട്ടുണ്ട്. ഇരുവരുടെയും വീടിന് മുന്നിലാണ് റീത്ത് വെച്ചത്.കൊളവല്ലൂർ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.