ഒരുമാസത്തിലേറെ ഭീതി പരത്തി; മുള്ളന്‍കൊല്ലിയിലെ കടുവ കൂട്ടില്‍
1 min readഒരുമാസത്തിലേറെ ഭീതി പരത്തി; മുള്ളന്‍കൊല്ലിയിലെ കടുവ കൂട്ടില്‍
കല്‍പ്പറ്റ: ഒരുമാസത്തിലേറെയായി വയനാട് മുള്ളന്‍ക്കൊല്ലി- പുല്‍പ്പള്ളി പ്രദേശത്ത് ഭീതിപടര്‍ത്തിയ കടുവ കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ജനവാസമേഖലയിലിറങ്ങിയ പുലി നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു.
കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് നാല് കൂടുകള്‍ സ്ഥാപിച്ചിരുന്നു. അതിലൊന്നിലാണ് ഇന്നലെ രാത്രി പുലി കുടുങ്ങിയത്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ പിടികുടി കടവുയാണോ കൂട്ടിലായത് എന്നതില്‍ വനം വകുപ്പിന്റെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഇന്നലെ പുലര്‍ച്ചെയും മുള്ളന്‍കൊല്ലി കാക്കനാട്ട് തോമസിന്റെ ഒരു വയസ്സ് പ്രായമുള്ള പശുകിടാവിനെ കടുവ കൊന്നുതിന്നിരുന്നു. കടുവയുടെ ആകമ്രണം രൂക്ഷമായതോടെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയിരുന്നു.