അടുത്തവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ ഓപ്പൺ ബുക്ക് എക്സാം: പുസ്തകം തുറന്ന് പരീക്ഷയെഴുതാം
1 min readഅടുത്തവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ ഓപ്പൺ ബുക്ക് എക്സാം: പുസ്തകം തുറന്ന് പരീക്ഷയെഴുതാം
ന്യൂഡൽഹി: അടുത്ത അധ്യയനവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ (ഒബിഇ) സമ്പ്രദായം നടപ്പാകും. 9 മുതൽ 12വരെ ക്ലാസുകളിലാണ് പുതിയ പരീക്ഷാ രീതി പരീക്ഷിക്കുക. രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ നടത്തിയ ശേഷം വിജയകരമെങ്കിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് സിബിഎസ്ഇ തീരുമാനം. എന്നാൽ 10,12 ബോർഡ് പരീക്ഷകളിൽ ഓപ്പൺ ബുക്ക് സംവിധാനം നടപ്പാക്കാൻ തീരുമാനമെടുത്തിട്ടി ല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
9,10 ക്ലാസുകളിൽ ഇംഗ്ലിഷ്, സയൻസ്, കണക്ക് എന്നീ വിഷയങ്ങളിലും 11,12 ക്ലാസുകളിൽ ഇംഗ്ലിഷ്, ബയോളജി, കണക്ക് എന്നീ വിഷയങ്ങളിലുമാണ് ഓപ്പൺ ബുക്ക് പരീക്ഷ ആലോചിക്കുന്നത്. പരീക്ഷ മാനദണ്ഡങ്ങൾ അടുത്ത അധ്യായ വർഷത്തിന് മുൻപായി തയാറാക്കും. ഓപ്പൺ ബുക്ക് പരീക്ഷയുടെ സാധ്യതകൾ പരിഗണിക്കണമെന്ന പുതിയ ദേശീയ കരിക്കുലം ഫ്രെയിംവർക്ക് നിർദേശത്തെ തുടർന്നാണ് സിബിഎസ്ഇ തീരുമാനം. ഓപ്പൺ ബുക്ക് പരീക്ഷയുടെ സാധ്യതകൾ, സ്കൂളുകളുടെ വിലയിരുത്തൽ എന്നി വയെല്ലാം അറിയാനാണ് ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്നത്.