ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടന്നു
1 min readഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടന്നു
കണ്ണൂർ: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ടൗണ്‍വാര്‍ഡ്, മാടായി ഗ്രാമപഞ്ചായത്തിലെ മുട്ടം ഇട്ടപ്പുറം, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന്, രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെന്‍ട്രല്‍ എന്നീ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഫെബ്രുവരി 23ന് നടക്കും.
വോട്ടിങ്ങ് ശതമാനം
മട്ടന്നൂര്‍-80.76
827 പേര്‍ വോട്ട് രേഖപ്പെടുത്തി
ആകെ വോട്ടര്‍മാര്‍ 1024
മാടായി-61.31
854 പേര്‍ വോട്ട് രേഖപ്പെടുത്തി
ആകെ വോട്ടര്‍മാര്‍ 1393
രാമന്തളി-73.11
1101 പേര്‍ വോട്ട് രേഖപ്പെടുത്തി
ആകെ വോട്ടര്‍മാര്‍ 1506
മുഴപ്പിലങ്ങാട്-80.6
1026 പേര്‍ വോട്ട് രേഖപ്പെടുത്തി
ആകെ വോട്ടര്‍മാര്‍ 1273