ഗതാഗതം നിരോധിച്ചു
1 min readഗതാഗതം നിരോധിച്ചു
കൂത്തുപറമ്പ്: കൂത്തുപറമ്പ് റിങ് റോഡിന്റെ (പൂരക്കളം മുതല്‍ കൂത്തുപറമ്പ് ബോംബെ ഹോട്ടല്‍ വരെയുള്ള കൂത്തുപറമ്പ് – പഴയനിരത്ത് റോഡ്) പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡുവഴിയുള്ള വാഹനഗതാഗതവും റോഡരികിലുള്ള പാര്‍ക്കിങ്ങും മാര്‍ച്ച് അഞ്ച് വരെ പൂര്‍ണമായും നിരോധിച്ചതായി കെ ആര്‍ എഫ് ബി കണ്ണൂര്‍ ഡിവിഷന്‍ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
ഇരിക്കൂര്‍ ബ്ലോക്കിലെ ഉളിക്കല്‍ വയത്തൂര്‍ മണിപ്പാറ വെങ്ങലോട് കോട്ടപ്പാറ ആനറ കുന്നത്തൂര്‍ റോഡില്‍ കള്‍വര്‍ട്ട് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഉളിക്കല്‍ മുതല്‍ വയത്തൂര്‍ വരെയുള്ള വാഹനഗതാഗതം ഫെബ്രുവരി 24 മുതല്‍ ഏപ്രില്‍ എട്ട് വരെ പൂര്‍ണമായും നിരോധിച്ചതായി പി ഐ യു എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു