ഭാരത് അരിക്ക് ബദലായി കെ-അരി; റേഷൻ കട വഴി വിതരണം

1 min read
Share it

ഭാരത് അരിക്ക് ബദലായി കെ-അരി; റേഷൻ കട വഴി വിതരണം

കേന്ദ്ര സർക്കാരിൻ്റെ ഭാരത് അരിക്ക് ബദലായി അതിനെക്കാൾ വിലക്കുറവിൽ കെ-ബ്രാൻഡുമായി സംസ്ഥാന സർക്കാർ.

അരി വിതരണം ചെയ്യുന്നതിൽ ഈ ആഴ്ച തീരുമാനമെന്ന് ഭക്ഷ്യ വകുപ്പ് അധികൃതർ. കെ-അരി പൊതുവിതരണ സംവിധാനം വഴി ലഭ്യമാക്കും.

നീല, വെള്ള കാർഡ് ഉടമകൾക്ക് പത്ത് കിലോ വീതം നൽകാനാണ് ആലോചന. നിലവിലെ വിഹിതം കൂടാതെ കെ-അരി ലഭ്യമാക്കും. ചമ്പാവ്, ആന്ധ്രാപ്രദേശിൽ നിന്നുള്ള ജയ, കുറുവ തുടങ്ങിയവ ഉൾപ്പെടുത്തും.

മാർച്ച് ആദ്യ വാരം ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും, അതിന് മുമ്പ് വിതരണം തുടങ്ങും. വില കിലോ 25-27 രൂപ ആയിരിക്കും.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!