പത്രവിതരണത്തിനിടെ ജനപ്രതിനിധിക്ക് മുള്ളൻപന്നിയുടെ കുത്തേറ്റു
1 min read
മുള്ളൻപന്നിയുടെ കുത്തേറ്റു
മട്ടന്നൂർ: പത്രവിതരണത്തിനിടെ ജനപ്രതിനിധിക്ക് മുള്ളൻപന്നിയുടെ കുത്തേറ്റു. ആമേരി വെള്ളിയാംപറമ്പ് ദേശാഭിമാനി ഏജന്റും കൂടാളി പഞ്ചായത്തംഗ വുമായ കെ ദിവാകരനാണ്
കുത്തേറ്റത്. വെള്ളിയാഴ്ച
രാവിലെ പത്രമെടുത്ത് വരുന്ന വഴി യാണ് മുള്ളൻപന്നി
വാഹനത്തിന് കുറുകെ ചാടിയത്. മുള്ളുകൾ കൊണ്ട് പരിക്കേറ്റു. മട്ടന്നൂർ ഗവ. ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും ദിവാകരൻ ചികിത്സ തേടി.
