ഹൈറിച്ച് ഓൺലൈൻ തട്ടിപ്പ്: മാനേജിങ് ഡയരക്ടർ കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന എന്നിവരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നു പ്രതിഭാഗം അഭിഭാഷകൻ
1 min readഹൈറിച്ച് ഓൺലൈൻ തട്ടിപ്പ്: മാനേജിങ് ഡയരക്ടർ കെ.ഡി. പ്രതാപൻ,
ഭാര്യ ശ്രീന എന്നിവരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നു പ്രതിഭാഗം അഭിഭാഷകൻ; കേസ് വീണ്ടും 12നു പരിഗണിക്കും
കൊച്ചി: മണിചെയിൻ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത കേസിൽ ഒളിവിൽ പോയ ഹൈറിച്ച് ഓൺലൈൻ ഷോപ്പി മാനേജിങ് ഡയറക്ടർ
വലിയാലുക്കൽ കോലാട്ട് കെ.ഡി. പ്രതാപൻ, ഭാര്യയും സിഇഒയുമായ കാട്ടുക്കാരൻ ശ്രീന
എന്നിവരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നു
പ്രതിഭാഗം അഭിഭാഷകൻ വിചാരണക്കോടതിയെ
അറിയിച്ചു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയുടെ
വാദത്തിനിടയിലാണു പ്രതിഭാഗം ഇക്കാര്യം ബോധിപ്പിച്ചത്.
അതേസമയം, പ്രതികൾ കീഴടങ്ങിയാൽ അറസ്റ്റ് ചെയ്യേണ്ടി വരില്ലെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
(ഇ.ഡി.) വിചാരണക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. തൃശൂരിലെ
ഓൺലൈൻ ഷോപ്പി ഹൈ റിച്ച്
പ്രൈവറ്റ് ലിമിറ്റഡ് എന്ന
മൾട്ടി ലവൽ മാർക്കറ്റിങ് കമ്പനി 3141 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. കേസ് വീണ്ടും 12നു പരിഗണിക്കും.