വീട്ടമ്മയ്ക്ക് മറ്റൊരാളുമായി അടുപ്പം; 40കാരിയെ കൊലപ്പെടുത്തിയത് ഭർത്താവും മകനും ചേർന്ന്
1 min readവീട്ടമ്മയ്ക്ക് മറ്റൊരാളുമായി അടുപ്പം; 40കാരിയെ കൊലപ്പെടുത്തിയത് ഭർത്താവും മകനും ചേർന്ന്
ബംഗളൂരു: ഭക്ഷണം നൽകാത്തതിന് അമ്മയെ
കൊലപ്പെടുത്തിയെന്നറിയിച്ച്,
പ്രായപൂർത്തിയാകാത്ത മകൻ പൊലീസിൽ
കീഴടങ്ങിയ സംഭവത്തിൽ വഴിത്തിരിവ്. അച്ഛനും
മകനും ചേർന്നാണ് അമ്മയെ
കൊലപ്പെടുത്തിയതെന്നും
പ്രായപൂർത്തിയായിട്ടില്ലെന്ന കാരണത്താൽ
ശിക്ഷാ ഇളവ് ലഭിക്കുമെന്നതിനാൽ മകൻ കുറ്റം
ഏറ്റെടുക്കുകയായിരുന്നെന്നും പൊലീസ്
കണ്ടെത്തി.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ
നേത്രയെ (40) കഴിഞ്ഞ രണ്ടിനാണ് ഭർത്താവ്
ചന്ദ്രപ്പയും 17 വയസ്സുകാരനായ മകനും ചേർന്ന്
ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച്
കൊലപ്പെടുത്തിയത്. മറ്റൊരാളുമായി നേത്ര
അടുപ്പത്തിലാണെന്നു കണ്ടെത്തിയതിനെ
തുടർന്നായിരുന്നു കൊലപാതകം. കൃത്യത്തിനു
ഉപയോഗിച്ച ഇരുമ്പുവടിയിൽ നിന്ന് ചന്ദ്രപ്പയുടെ
വിരലടയാളം ലഭിച്ചതോടെയാണ് സത്യാവസ്ഥ
പുറത്തുവന്നത്.
പ്രഭാതഭക്ഷണം നൽകാത്തതുമായി
ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ നേത്രയെ
മകൻ ഇരുമ്പുവടി കൊണ്ട് നേത്രയെ തലയ്ക്കടിച്ചു
കൊലപ്പെടത്തിയെന്നായിരുന്നു ആദ്യം
പുറത്തുവന്ന വാർത്ത. പൊലീസ്
സ്റ്റേഷനിലെത്തി മകൻ സ്വയം
കീഴടങ്ങുകയായിരുന്നു.