കാട്ടിലെപ്പള്ളി മൂന്നുപെറ്റുമ്മ പള്ളി മഖാം ഉറൂസ് നാളെ തുടങ്ങും
1 min readകാട്ടിലെപ്പള്ളി മൂന്നുപെറ്റുമ്മ പള്ളി മഖാം ഉറൂസ് നാളെ തുടങ്ങും
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മ പള്ളി (കാട്ടിലെ പള്ളി) മഖാം ഉറൂസ് വെള്ളിയാഴ്ച തുടങ്ങും.
കോഴിക്കോട് വലിയ ഖാളി മുഹമ്മദ് ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് ജില്ലാതല മാഷപ്പ് മത്സരം നടക്കും. ശനി രാത്രി ഏഴിന് സംസ്ഥാന സർഗലയ പ്രതിഭകൾ അവതരിപ്പിക്കുന്ന ദഫ് പ്രദർശനം. തുടർന്ന് നവാസ് പാലേരി അവതരിപ്പിക്കുന്ന പാട്ടും പറച്ചിലും.
ഞായറാഴ്ച രാത്രി അയ്യൂബ് അസ്‌അദി ഉദ്ബോധനം നടത്തും. 12-ന് ഏഴിന് സമാപന സമ്മേളനം അസ്ലം അൽ മശ്ഹൂർ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ ട്രഷറർ പി പി ഉമർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. കെ മുഹമ്മദ് ശരീഫ് ബാഖവി പ്രഭാഷണം നടത്തും.