പൊതുനിരത്തില്‍ പോരടിച്ച് ‘കുടജാദ്രിയും ഖസര്‍മുല്ല’യും, ഒടുവില്‍ ലൈസൻസ് റദ്ദാക്കി ആര്‍ടിഒ
1 min read
പൊതുനിരത്തില്‍ പോരടിച്ച് ‘കുടജാദ്രിയും ഖസര്‍മുല്ല’യും, ഒടുവില്‍ ലൈസൻസ് റദ്ദാക്കി ആര്‍ടിഒ
കണ്ണൂർ : കണ്ണൂരില്‍ ബസുകളുടെ മല്‍സര ഓട്ടത്തിന് എതിരെ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരുടെ പരാതിയില്‍ ഒരു ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ.
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ മാസം അഞ്ചാം തീയതി ആണ് സംഭവം. കണ്ണൂർ, കൂത്തുപറമ്ബ് റൂട്ടില്‍ ഓടുന്ന കുടജാദ്രി, ഖസർമുല്ല എന്നീ പേരുകളുള്ള രണ്ട് സ്വകാര്യ ബസുകള്‍ തമ്മിലായിരുന്നു മല്‍സര ഓട്ടം.
കായലോട് , പാനുണ്ട റോഡില്‍ കുടജാദ്രി എന്ന ബസ്സില്‍ നിന്ന് യാത്രക്കാർ ഇറങ്ങുമ്ബോള്‍ മറികടക്കാനായി പിന്നാലെ വന്ന ബസ് ഇടത് വശത്ത് കൂടി അപകടകരമായ രീതിയില്‍ ഓടിച്ച് പോവുകയായിരുന്നു. രണ്ട് യാത്രക്കാരും രണ്ട് ബസുകള്‍ക്ക് ഇടയിലാകുന്ന അവസ്ഥയിലായിരുന്നു ഈ മത്സര ഓട്ടം. പിന്നാലെ യാത്രക്കാർ മോട്ടോർ വാഹന വകുപ്പില്‍ പരാതി നല്‍കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ണൂർ എൻഫോഴ്സ്മെൻ്റ് ആർടിഒ മുജീബ് സിയു ആണ് ഖസർമുല്ല ബസിൻ്റെ ഡ്രൈവർ അർജുൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തത്.
