കണ്ണപുരം മൊട്ടമ്മൽ പെരുന്തോട്ടം ശ്രീ നീലിയാർ ഭഗവതി ക്ഷേത്ര ആണ്ട്തിറ കളിയാട്ട മഹോത്സവം ജനുവരി 15 മുതല്‍ 19 വരെ നടക്കും

1 min read
Share it

കണ്ണപുരം മൊട്ടമ്മൽ പെരുന്തോട്ടം ശ്രീ നീലിയാർ ഭഗവതി ക്ഷേത്ര ആണ്ട്തിറ കളിയാട്ട മഹോത്സവം വര്‍ഷങ്ങളാല്‍ നടത്തുന്നതു പോലെ 2024 ജനുവരി 15 മുതല്‍ 19 വരെ പ്രൗഢഗംഭീരമായി നടത്താന്‍ തീരുമാനിച്ചു. ജനുവരി 15 പ്രതിഷ്ഠാ ദിനത്തില്‍ നവകാഭിഷേകം അടങ്ങിയ വിശേഷാല്‍ പൂജകളും തുടര്‍ന്ന് വൈകുന്നേരം ദീപാരാധനയ്ക്ക്ശേഷം കൃത്യം 6:30 ഓടുകൂടി പ്രദേശവാസികള്‍ അവതരിപ്പിക്കുന്ന നൃ ത്തസന്ധ്യ ഉണ്ടായിരിക്കുന്നതാണ്.

നീലിയാര്‍ ഭഗവതിയുടെ പ്രതിഷ്ഠാദിനമായ ജനുവരി 16ന് നവകാഭിഷേകം അടങ്ങിയ വിശേഷാല്‍ പൂജയും വൈകുന്നേരം 4 മണിക്ക് ഏഴോം വടക്കന്‍സിന്‍റെ ശിങ്കാരി മേളത്തിന്‍റെ അകമ്പടിയോടു കൂടി ചെറുകുന്ന് കതിരുവെക്കും തറയിൽ നിന്ന് ക്ഷേത്രത്തിലേക്ക് വര്‍ണ്ണശബളമായ കലവറ നിറയ്ക്കല്‍ ഘോഷയാത്ര. തുടര്‍ന്ന് രാത്രി 7 മണിക്ക് ഗുരുവായൂര്‍ മഞ്ജരീസ് അവതരിപ്പിക്കുന്ന ആദ്യാത്മിക പ്രഭാഷണം തുടര്‍ന്ന് നൃത്തസന്ധ്യ അവതരിപ്പിച്ച കലാപ്രതിഭകളെ ആദരിക്കല്‍.

ജനുവരി 17ന് വിശേഷാല്‍ പൂജകളും വൈകുന്നേരം 6മണിക്ക് ദീപാരാധനയ്ക്ക് ശേഷം മുണ്ടേരി പ്രഭാകരന്‍ നീലിയാര്‍ ഭഗവതിയുടെ ഭക്തി ഗാനങ്ങള്‍ അടങ്ങിയ CD പ്രകാശനം തുടര്‍ന്ന് ക്ഷേത്രം മാതൃസമതി അവതരിപ്പിക്കുന്ന മെഗാ തിരുവാതിര ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് 7:30ന് തായമ്പകയും, 8:30 വെള്ളാട്ടവും, 9:30ന് നിറമാലയും തുടര്‍ന്ന് അത്താഴ പൂജയോട് കൂടി നടയടക്കും. ജനുവരി 18ന് വിശേഷാല്‍ പൂജകളും വൈകുന്നേരം 5:45ന് ഊര്‍പ്പഴശ്ശി വേട്ടക്കൊരുമകന്‍ കൊടിനാക്കില വാങ്ങലോട് കൂടി തെയ്യങ്ങള്‍ ആരംഭിക്കുകയായി. തുടര്‍ന്ന് 6 മണിക്ക് ദിപാരധന, രാത്രി 6:30ന് ഊര്‍പ്പഴശ്ശി വേട്ടക്കൊരുമകൻ വെള്ളാട്ടം, 7:30ന് പുള്ളി വേട്ടക്കൊരുമകൻ വെള്ളാട്ടം, രാത്രി 10:30 മണിക്ക് നീലിയാര്‍ ഭഗവതി തിറ പുറപ്പാട്, 11:30ന് കുട്ടിത്തെയ്യം , ജനുവരി 19ന് പുലര്‍ച്ചെ 12:30 വെള്ളവെള്ളാട്ടം വെള്ള ഒപ്പിക്കല്‍ 1:15ന് പുള്ളി വേട്ടക്കൊരുമകൻ തെയ്യം നേര്‍ച്ച ,3:15ന് ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ പുപ്പാട്, 5മണിക്ക് കരിമരുന്നിന്‍റെ അകമ്പടിയോടെ പുള്ളി വേട്ടക്കൊരുമകൻ പുറപ്പട്. 18ന് രാത്രി 8മണിമുതലും 19ന് ഉച്ചയ്ക്ക് 12:30 മുതല്‍ ഭക്തജനങ്ങള്‍ക്ക് പ്രസാദ ഊട്ട് ഉണ്ടാകും.

ഓലച്ചൂട്ട് ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്നാണ്. 19ന് ഉച്ചയ്ക്ക് പു ള്ളിവേട്ടയ്ക്കൊരുമകൻ പ്ലാവില തിരുമുടിയോടെ തിറയാട്ടം സമാപിക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്ര പ്രസിഡണ്ട് ആലക്കില്‍ ഭാസ്കരന്‍, ട്രഷറര്‍ മഹേശന്‍ പാലങ്ങാടന്‍,ജോയന്‍ സെക്രട്ടറി പവിത്രന്‍ പാലങ്ങാടന്‍, വൈസ് പ്രസിഡണ്ട് ഉത്തമന്‍ പാലങ്ങാടന്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ രാജേഷ് പുത്തന്‍വീട്, മാതൃസമതി പ്രസിഡണ്ട് ലിജി ഉത്തമന്‍, സെക്രട്ടറി രജനി ദിനേശന്‍,സൗമ്യ രഞ്ജിത്ത് എന്നിവര്‍ വിശദീകരിച്ചു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!