രാധാവിലാസം നവതി ആഘോഷം; വിളംബര ഘോഷയാത്രയും മെഗാതിരുവാതിരയും നടന്നു
1 min readരാധാവിലാസം നവതി ആഘോഷം; വിളംബര ഘോഷയാത്രയും മെഗാതിരുവാതിരയും നടന്നു
പള്ളിക്കുന്ന് രാധാവിലാസം യുപി സ്കൂൾ നവതി ആഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്രയും മെഗാതിരുവാതിരയും നടന്നു. വിളംബര ഘോഷയാത്ര കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്പോർട്സ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. സ്വാഗത സംഘം ഭാരവാഹികളായ ടി.ജയപ്രകാശ്, പി സി ദേവരാജൻ , വിനോദ് പള്ളിക്കുന്ന്, ഹരിശങ്കർ , കെ. പ്രജിത്ത്,സന്ദീപ് ,പി എൻ ദീഷ്ണ , കെ. കെ.പത്മനാഭൻ എന്നിവർ നേതൃത്വം നൽകി . ബാൻഡ്മേളം ,മുത്തുക്കുട , വിവിധ വേഷങ്ങൾ എന്നിവ അണിനിരന്ന ഘോഷയാത്രയിൽ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും പങ്കെടുത്ത പരിപാടി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.
തുടർന്ന് നടന്ന 90 പേർ പങ്കെടുത്ത മെഗാതിരുവാതിര പ്രശസ്ത കലാകാരി വനജ മനോഹരൻ പൊക്യാരത്ത് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. കോർപ്പറേഷൻ കൗൺസിലർ വി.കെ. ഷൈജു, എസ് എസ് ജി ചെയർമാൻ പി ടി സഗുണൻ , എം.കെ. വിനോദ്, പി ടി എ പ്രസിഡണ്ട് രിധു സജിത്ത്, കലാരത്ന ജേതാവ് ശ്രീജ ഇടച്ചേരി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ യു.കെ. ദിവാകരൻ സ്വാഗതവും ജനറൽ കൺവീനർ പി.വി. സിന്ധു നന്ദിയും പറഞ്ഞു