വധൂവരന്മാരെ കണ്ടെത്താൻ രജിസ്ട്രേഷൻ ക്യാമ്പ്

1 min read

വധൂവരന്മാരെ കണ്ടെത്താൻ രജിസ്ട്രേഷൻ ക്യാമ്പ് 16 ന് തളിപ്പറമ്പിൽ

കേരളത്തിലെ 14 ജില്ലകളിലും കമ്മിറ്റിയുള്ള 19 വർഷമായി പ്രവർത്തിക്കുന്ന വിവാഹ ഏജൻ്റുമാരുടെയും വിവാഹ ഏജൻസികളുടെയും സ്വതന്ത്ര തൊഴിലാളി സംഘടനയായ കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻ്റ് ഏജൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ് ബസ്സ് സ്റ്റാൻ്റ് ബിൽഡിംഗിലിലുള്ള പ്രസ്സ് ഫോറം കോൺഫറൻസ് ഹാളിൽ വച്ച്  ജനുവരി 16ന് ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ വധുവരന്മാരെ കണ്ടെത്താൻ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നു. ക്യാമ്പ് തളിപ്പറമ്പ് മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യും.

 

ക്യാമ്പിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. വധൂവരന്മാരെ കണ്ടെത്താൻ രജിസ്ട്രേഷൻ ഫീസ് 100/- രൂപ മാത്രം. ആദ്യവിവാഹം, പുനർവിവാഹം, മിശ്രവിവാഹം,ശാരീരിക വൈകല്ല്യമുള്ളവരുടെ വിവാഹം അനുയോജ്യമായ വധൂവരന്മാരെ കണ്ടെത്തി കൊടുക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ: 8848400601

Leave a Reply

Your email address will not be published. Required fields are marked *