അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ‘ BIOGENIX SPECIALITY LABORATORY ‘ ചെങ്ങളായിൽ പ്രവർത്തനം ആരംഭിച്ചു

1 min read
Share it

അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ‘ BIOGENIX SPECIALITY LABORATORY ‘ ചെങ്ങളായിൽ പ്രവർത്തനം ആരംഭിച്ചു. 2023 നവംബർ 16 വാഴാഴ്ച രാവിലെ 8.30 ന് ബഹുമാന്യനായ അഴീക്കോട് നിയോജക മണ്ഡലം എം.എൽ.എ. ശ്രീ കെ.വി. സുമേഷ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡോ.എം.വി കുഞ്ഞിക്കണ്ണൻ (സീനിയർ കൺസൽട്ടന്റ് ) ലോഗോ പ്രകാശനം നിർവഹിച്ചു.

ശ്രീ എം.എം.പ്രജോഷ് ( ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ, ചെങ്ങളായി ഗ്രാമപഞ്ചായത്ത്), ശ്രീ.എ. ജനാർദ്ദനൻ( വികസന സ്റ്റാന്റിംഗ് കമ്മിറ്റി , ചെങ്ങളായി ഗ്രാമപഞ്ചായത്ത്), ശ്രീമതി ഉഷ കുമാരി കെ.വി.( മെമ്പർ ,വാർഡ് 10, ചെങ്ങളായി ഗ്രാമ പഞ്ചായത്ത്), ശ്രീ.കെ.വി. പ്രശാന്തൻ മാസ്റ്റർ( വൈസ്മെൻ ഇൻറർനാഷണൽ ഇലക്ടഡ് ഡി. ജി), ശ്രീ. കെ. വി. വിജയൻ ( വ്യാപാരി വ്യായസായി ഏകോപന സമിതി പ്രധിനിധി ) എന്നിവർ ആശംസ അറിയിച്ചു. ശ്രീ. അഭിജിത്ത്. പി. വി. ( മാനേജിങ് ഡയറക്ടർ, Biogenix Speciality Laboratory ) അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീമതി അനുശ്രീ അഭിജിത്ത് (ഡയറക്ടർ, Biogenix Speciality)സ്വാഗതം പറഞ്ഞു. ശ്രീ. എം. കുഞ്ഞിക്കണ്ണൻ( ഡയറക്ടർ, Biogenix Speciality Laboratory ) നന്ദി രേഖപ്പെടുത്തി.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!