കണ്ണൂരില്‍ കൃഷിയിടത്തിൽ പ്രസവിച്ച് കാട്ടാന
1 min readകണ്ണൂരില്‍ കൃഷിയിടത്തിൽ പ്രസവിച്ച് കാട്ടാന
കണ്ണൂര്‍: കണ്ണൂർ കോളയാട് പെരുവയിൽ കൃഷിയിടത്തിൽ കാട്ടാന പ്രസവിച്ചു. പാറക്കുണ്ട് കോളനിയിലെ ജയന്‍റെ കവുങ്ങിൻ തോട്ടത്തിലാണ് ഇന്നലെ കാട്ടാന പ്രസവം. നെടുമ്പൊയിലിലെ വനം വകുപ്പ് ജീവനക്കാരെത്തി കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി. ആനക്കുട്ടിക്ക് ശരിയായി നടക്കാൻ കഴിയുന്നതുവരെ കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിക്കാൻ സാധ്യതയുണ്ടെന്ന് വനം വകുപ്പ് പറയുന്നു.