ട്രെയിൻ തട്ടി ഡ്രൈവറുടെ മരണം; കണ്ടക്ടറെ മർദിച്ച സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്
1 min readട്രെയിൻ തട്ടി ഡ്രൈവറുടെ മരണം; കണ്ടക്ടറെ മർദിച്ച സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്
കണ്ണൂര്‍: തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തില്‍ കണ്ടക്ടറെ മർദിച്ചതിന് പൊലീസ് കേസെടുത്തു. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് ന്യൂ മാഹി പൊലീസ് കേസെടുത്തത്. ഡ്രൈവർ ജീജിത്തിനെയും ആൾക്കൂട്ടം മർദിച്ചെന്ന് പൊലീസിൽ ബന്ധുവിന്റെ പരാതി. കാൽനടയാത്രക്കാരനെ ഇടിച്ച സ്വകാര്യ ബസിലെ കണ്ടക്ടറെ ആൾക്കൂട്ടം മര്‍ദിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചിക്കുകയായിരുന്നു.
ദേശീയപാതയിൽ പെട്ടിപ്പാലത്ത് സ്വകാര്യ ബസ് അപകടമുണ്ടായതിന് പിന്നാലെ ബസിലെ കണ്ടക്ടറെ ആൾക്കൂട്ടം പിന്തുടർന്ന് മർദിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. ബസിലെ കണ്ടക്ടറെ ആൾക്കൂട്ടം ഓടിക്കുന്നതും അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മുനീറെന്ന കാൽനടയാത്രക്കാരൻ ബസിടിച്ച് വീണതിന് പിന്നാലെ ഡ്രൈവർ ജീജിത് ഇറങ്ങിയോടി. ഇതിനിടെ ട്രെയിൻ തട്ടി ബസ് ഡ്രൈവർ മരിച്ചിക്കുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് ന്യൂമാഹി പൊലീസ് കേസെടുത്തത്.