നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു
1 min readനിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു. പൊടിക്കുണ്ട് ഓട്ടോസ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർ രാമ തെരുവിലെ അപർണയിൽ മന്ദൻ വീട്ടിൽ പ്രകാശൻ (57) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 7.15 ഓടെ കൊറ്റാളി പനങ്കാവ് കനാൽപ്പാലത്തിന് സമീപത്തായിരുന്നു അപകടം.
സാരമായി പരിക്കേറ്റ പ്രകാശനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ രാത്രി 10.15 ഓടെ മരണപ്പെടുകയായിരുന്നു.
സംസ്കാരം നാളെ നടക്കും. രാമതെരുവിലെ പരേതരായ കരുണൻ – കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ജയശ്രീ.മക്കൾ: വിപിൻ, അപർണ, അർജുൻ.സഹോദരി: ആശ.വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.