കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടി എട്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
1 min readകണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി എട്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. 1829 ഗ്രാം സ്വര്‍ണവുമായി രണ്ട് യാത്രക്കാര്‍ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ നിഷാര്‍ , വടകര സ്വദേശി മഹമ്മൂദ് എന്നിവരാണ് പിടിയിലായത്. ഡി ആർ ഐ കണ്ണുർ യുണിറ്റിന് ലഭിച്ച വിവരത്തെ തുടർന്നു കസ്റ്റംസ് അസി.കമ്മീഷണർ ശിവരാമന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.