കണ്ണൂർ നഗരത്തിൽ ഹോട്ടലുകളിൽ പരിശോധന, പഴകിയ ഭക്ഷണം പിടികൂടി
1 min readകണ്ണൂർ നഗരത്തിൽ ഹോട്ടലുകളിൽ പരിശോധന, പഴകിയ ഭക്ഷണം പിടികൂടി
നഗരത്തിൽ കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥാർ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയത്
കണ്ണൂർ സബ് ജയിൽ റോഡിലെ സിറ്റി ലൈറ്റ്, കോർപറേഷന് സമീപത്തെ സുചിത്ര എന്നിവിടങ്ങളിൽ നിന്നാണ് ശനിയാഴ്ച്ച രാവിലെ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടിയത്
ചിക്കൻ, നൂഡിൽസ്, നെയ്ച്ചോർ, ചപ്പാത്തി, പഴകിയ എണ്ണ എന്നിവയാണ് പിടിച്ചത് ഹെൽത്ത് സൂപ്പർവൈസർ പി പി ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
എട്ട് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയതെന്നും രണ്ട് കേന്ദ്രങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചതെന്നും ഹെൽത്ത് സൂപ്പർവൈസർ പി പി ബൈജു പറഞ്ഞു.
വൃത്തിഹീനമായ പ്രവർത്തിച്ച രണ്ട് ഹോട്ടലുകളോട് താൽക്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മാനദണ്ഡം പാലിച്ചെന്ന് വക്തമായാൽ വീണ്ടും അനുമതി നൽകുമെന്നു ഉദ്യോഗസ്ഥാർ അറിയിച്ചു
ഹെൽത്ത് ഇൻസ്പെക്ടർ സജില വി, പബ്ലിക് ഇൻസ്പെക്ടർമാറായ ഫിയാസ് ആർ, രേഷ്മ രമേശൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു