ബുള്ളറ്റ് കള്ളനെ കണ്ടെത്താനും എ ഐ ക്യാമ സഹായകമായി
1 min readകണ്ണൂർ: റോഡ് സുരക്ഷാ നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച എഐക്യാമറയിലൂടെ ബുള്ളറ്റ് മോട്ടോർ സൈക്കിൾ മോഷണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. ചാലാട് സ്വദേശിയായ ടി. രാജേഷ് ഖന്നയുടെ കെ.എൽ.58 സെഡ് / 705 2 നമ്പർ വാഹനം മോഷ്ടിച്ച പ്രതിയെയാണ് പോലീസ് തിരിച്ചറിഞ്ഞത്.
കാസർഗോഡ് സ്വദേശിയായ ലബീഷാണ്( 23 ) പ്രതിയെന്ന് എ ഐ ക്യാമറയിലെ ദൃശ്യങ്ങളിലൂടെ പോലീസ് തിരിച്ചറിഞ്ഞു. കണ്ണൂരിൽ നിന്നും മോഷണം നടത്തിയ വാഹനവുമായി കോഴിക്കോട് ഭാഗത്തേക്ക് പ്രതി പോകുന്നത് എഐ ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു.
തുടർന്ന് കേസന്വേഷണം ടൗൺ പോലീസ് കോഴിക്കോട് ഭാഗത്തേക്ക് വ്യാപിപിച്ചപ്പോഴാണ് മറ്റൊരു കേസിൽ ലബീഷ് കോഴിക്കോട് നടക്കാവ് പോലീസിന്റ പിടിയിലായി റിമാൻറിലാണുള്ളതെന്ന് കണ്ടെത്തിയത്.
ടൗൺസി.ഐ.ബിനു മോഹനനും സംഘവും കോഴിക്കോട് ജയിലിൽ ചെന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.