ഇനി ഫോണ്‍ നമ്പര്‍ മറച്ചു പിടിക്കാം ! യൂസര്‍ നെയിം ഫീച്ചറുമായി വാട്‌സ്ആപ്പ്
1 min readഇനി ഫോണ്‍ നമ്പര്‍ മറച്ചു പിടിക്കാം ! യൂസര്‍ നെയിം ഫീച്ചറുമായി വാട്‌സ്ആപ്പ്
ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് നമ്പര്‍ വെളിപ്പെടുത്താതെ തന്നെ ചാറ്റ് ചെയ്യാന്‍ കഴിയുന്ന യൂസര്‍ നെയിം ഫീച്ചറാണ് അവതരിപ്പിച്ചത്.
അപരിചിതരായ ആളുകള്‍ ഗ്രൂപ്പുകളില്‍ നിന്ന് ഫോണ്‍ നമ്പറുകള്‍ സങ്കടിപ്പിച്ച് ശല്യപ്പെടുത്തുന്നത് തടയാന്‍ ഈ സംവിധാനം എത്തുന്നതോടെ സാധിക്കും. പരീക്ഷണ അടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഈ ഫീച്ചര്‍ വരും ദിവസങ്ങളില്‍ എല്ലാവര്‍ക്കും ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രൊഫൈല്‍ സെറ്റിങ്‌സില്‍ പുതിയ സെക്ഷന്‍ ആയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. യൂസര്‍ നെയിമുകള്‍ വ്യത്യസ്തമാക്കാന്‍, അക്കങ്ങളും അക്ഷരങ്ങളും പ്രത്യേക ചിഹ്നങ്ങളും പേരിനോടൊപ്പം ചേര്‍ക്കേണ്ടതായി വരും. അതായത് ഓരോ യൂസര്‍ നെയിമുകളും വ്യത്യസ്തം ആയിരിക്കണം. യൂസര്‍ നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യുമ്പോള്‍ ഫോണ്‍ നമ്പര്‍ മറച്ചു പിടിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പരസ്പരം ഫോണ്‍ നമ്പറുകള്‍ അറിയാത്ത കാലത്തോളം ഇത് തുടരുകയും ചെയ്യും.