ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ ഗതാഗത കുരുക്കിൽ കുടുങ്ങിയ കുടുംബത്തിനു രക്ഷകരായി കണ്ണൂരിലെ പോലീസുകാർ
1 min readഅടിയന്തിര ഘട്ടത്തിൽ ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ ഗതാഗത കുരുക്കിൽ കുടുങ്ങിയ കുടുംബത്തിനു രക്ഷകരായി കണ്ണൂരിലെ പോലീസുകാർ
രോഗിയുമായി അടിയന്തിരമായി ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ ഗതാഗത കുരുക്കിൽ കുടുങ്ങിയ കുടുംബത്തിന് രക്ഷകരായി കണ്ണൂർ റോഡ് സേഫ്റ്റി വിഭാഗത്തിലെ പോലീസുകാർ. താഴെ ചൊവ്വയിൽ ഇന്ന് രാവിലെ 9 മണിയോടെ കണ്ണൂർ ചാലയിലേ ഹോസ്പിറ്റലിലേക്ക് യാത്ര ചെയ്ത കാർ താഴെ ചൊവ്വയിൽ ഗതാഗതകുരുക്കിൽ പെടുകയായിരുന്നു.
ഈ സമയം തൊട്ടടുത്തുണ്ടായ റോഡ് സേഫ്റ്റി വിഭാഗത്തിന്റെ വാഹനത്തിലുള്ള പോലീസുകാർ കുടുംബത്തിന് സഹായമായി എത്തുകയായിരുന്നു. താഴെ ചൊവ്വയിലുണ്ടായ ഗതാഗത കുരുക്കിലൂടെ കാറിന് എസ്കോട്ടായി പോലീസ് വാഹനം മാറുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ കഠിന പ്രയത്നം കൊണ്ടാണ് രോഗിയെ കൃത്യ സമയത്തു തന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻ സാധിച്ചത്.