ഒറ്റ ദിവസം കൊണ്ട് രണ്ട് കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി എയർപോർട്ട് പോലീസ്

ഇന്നലെ നടത്തിയ പോലീസ് പരിശോധനയിലാണ് അബുദാബി,മസ്‌ക്കറ്റ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കണ്ണൂർ എയർപോർട്ട് പോലീസ് പിടികൂടിയത് .

പിടികൂടിയ സ്വർണത്തിന് വിപണിയിൽ രണ്ട് കോടിയിലധികം രൂപവരും. കണ്ണൂർ സിറ്റി ജില്ല പോലീസ് മേധാവി ശ്രീ. അജിത് കുമാറിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് നിരീക്ഷണമാണ് എയർപോർട്ടും പരിസരത്തുമായി നടത്തിവരുന്നത്. കാസറഗോഡ് ഉദുമ സ്വദേശികളായ
അബ്ദുൾ റഹ്‌മാൻ,  നിസാമുദ്ദീൻ  കണ്ണൂർ മാനന്തേരി സ്വദേശി നൗഫൽ  എന്നിവരെയാണ് പോലീസ് പിടികൂടിയത്. എയർപോർട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇവരെ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു.

ഇവർ ശരീരത്തിലും , എമർജൻസി ലാമ്പിലും, ഷൂസിന് ഒപ്പം ധരിച്ച് സോക്സിലും ഒളിപ്പിച്ചു വെച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണം തൂക്കിനോക്കിയതിൽ മൊത്തം 3392 ഗ്രാം ലഭിച്ചു. ഇതിന് വിപണിയിൽ ഏകദേശം 2,03,45,216 രൂപ മൂല്യമുണ്ട് .തുടർന്ന് ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു . കണ്ണൂർ സിറ്റി ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള എയർപോർട്ട് പോലീസ് സ്റ്റേഷനിലെ പ്രത്യേക സ്‌ക്വാഡ് ആണ് സ്വർണം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *