കേരള മഹിള സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി “ഇന്ത്യയെ നിലനിർത്താൻ ഭരണഘടനയെ സംരക്ഷിക്കാൻ ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

നരേന്ദ്രമോഡി ഗവൺമെൻറ് അവരുടെ അജണ്ട നടപ്പിലാക്കാൻ ഭരണഘടനയെ മാറ്റിമറിക്കാൻ ശ്രമിക്കുകയാണെന്ന് കേരള മഹിളാ സംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എൻ ഉഷ. സാർവ ദേശീയ വനിത ദിനത്തിൽ കേരള മഹിള സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി “ഇന്ത്യയെ നിലനിർത്താൻ ഭരണഘടനയെ സംരക്ഷിക്കാൻ ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ജില്ലാ പ്രസിഡണ്ട് കെ മഹിജ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ, എ പ്രദീപൻ, കെ എം സപ്ന , രേഷ്മ പരാഗൻ, കെ ടി ഉഷാവതി തുടങ്ങിയവർ സംസാരിച്ചു