എല്ലിൻ കഷ്ണം ഇട്ടുകൊടുത്താൽ കൂടെ പോകുന്ന ജീവിയെ പോലെയാണ് കോൺഗ്രസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
1 min read
എല്ലിൻ കഷ്ണം ഇട്ടുകൊടുത്താൽ കൂടെ പോകുന്ന ജീവിയെ പോലെയാണ് കോൺഗ്രസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്രത്തിൽ കഴിഞ്ഞ അഞ്ചു വർഷം കേരളത്തിന്റെ ശബ്ദം വേണ്ട വിധത്തിൽ ഉയർന്നില്ല.
കോൺഗ്രസിന്റെ 11 മുഖ്യമന്ത്രിമാർ ഇപ്പോൾ ബിജെപിയിലാണ്. രാജ്യത്തിന് നാണക്കേട് ഉണ്ടാക്കുന്ന അവസ്ഥ കോൺഗ്രസ് ഉണ്ടാക്കി. നിന്ന നിൽപ്പിൽ മലക്കം മറിയുന്നവരാണ് കോൺഗ്രസ് നേതാക്കൾ.ബി.ജെ.പിക്കെതിരായ തിരഞ്ഞെടുപ്പ് മാത്രമല്ല, ബി.ജെ.പിയിലേക്ക് പോകാൻ നിൽക്കുന്നവർക്ക് ഉള്ള മറുപടി കൂടിയാകണം പാർലമെൻ്റ് തിരഞ്ഞെടുപ്പെന്നും കണ്ണൂരിൽ LDF തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
